KeralaLatestThrissur

ഡോ.ഋഷിപ്രിയ രാജന് എം.ഡി.സിദ്ധയില്‍ മികച്ച വിജയം

“Manju”

 

തൃശ്ശൂര്‍ : സിദ്ധ (മരുത്വം) ജനറല്‍ മെഡിസിനില്‍ മികച്ച വിജയം കരസ്ഥമാക്കി ഡോ. ഋഷിപ്രിയ രാജന്‍ ആര്‍. തിരുനെൽവേലി ഗവണ്‍മെന്റ് സിദ്ധ മെഡിക്കൽ കോളേജിൽ നിന്നാണ് എംഡി. കരസ്ഥമാക്കിയത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നും ബി.എസ്.എം.സ്. പഠിച്ച ഋഷിപ്രിയ ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയ സീനിയർ മാനേജർ സി എസ് രാജന്റെയും രമണി രാജന്റെയും മകളും ശാന്തിഗിരി തലശ്ശേരി ഏരിയ ആത്മബന്ധു ഹർഷദ് ലാലിന്റെ ഭാര്യയുമാണ്.   ഡോ. രാജലക്ഷ്മി ആർ. സഹോദരിയാണ്.

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന ഡോ. അനുഷ റ്റി.പി. (നന്ഞ്ചു മരുത്വം), ഡോ.ആദിത്യ എസ്. ആര്‍. (നോയി നടല്‍), ഡോ. ആര്‍ എ.വി. (നോയി നടല്‍), ഡോ. നര്‍മ്മദ (കുഴന്തൈ മരുത്വം), ഡോ.രാഹുല്‍ (കുഴന്തൈ മരുത്വം), ഡോ. മംഗളവല്ല (കുഴന്തൈ മരുത്വം), ഡോ. നജ്മ വര്‍മ്മ (മരുത്വം) എന്നിവര്‍ വിവിധ വിഷയങ്ങളിലായി ഈ വര്‍ഷം സിദ്ധയില്‍ എം.ഡി.യ്ക്ക് മികച്ച വിജയം നേടിയിട്ടുണ്ട്.

Related Articles

Back to top button