KeralaLatest

ത്രിദിന ആയുഷ് എക്സിബിഷന്‍ ശാന്തിഗിരി സ്റ്റാളില്‍ സി.സി.ആര്‍.എസ്. ഡയറക്ടര്‍ ജനറല്‍ ഡോ.എം. മുത്തുകുമാര്‍ സന്ദര്‍ശിച്ചു.

“Manju”

 

മധുരൈ : ആയുഷ് ഡിപ്പാര്‍ട്ട്മെന്റ് മധുരയില്‍ സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന ആയുഷ് എക്സിബിഷനിലുള്ള ശാന്തിഗിരി സ്റ്റാള്‍ സി.സി.ആര്‍.എസ്. ഡയറക്ടര്‍ ജനറല്‍ ഡോ.എം. മുത്തുകുമാര്‍ സന്ദര്‍ശിച്ചു. സ്റ്റാളിലെത്തിയ അദ്ദേഹത്തെ ആശ്രമം പ്രതിനിധികള്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു.

ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളുടെയും ഔഷധങ്ങളുടെയും ഗുണഫലം പരമാവധി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യയില്‍ നടത്തിവരുന്ന ത്രിദിന ആയുഷ് എക്സിബിഷനില്‍ ഇതിനകം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടക്കം നിരവധി വിശിഷ്ട വ്യക്തിത്വങ്ങളാണ് സന്ദര്‍ശിച്ചത്. തമിഴ്നാട്ടുനകത്തും പുറത്തുമുളള പ്രമുഖ ആയുഷ് സ്ഥാപനങ്ങളും പ്രഗല്‍ഭ ആയുഷ് ചികിത്സകരും എക്സിബിഷനില്‍ പങ്കെടുത്തുവരുന്നു. നൂറിലധികം സ്റ്റാളുകളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത് . കേരളത്തില്‍ നിന്നുളള ശാന്തിഗിരി ആശ്രമത്തിന്റെ സ്റ്റാള്‍ എക്സിബിഷനില്‍ മുഖ്യആകര്‍ഷമാ‍ണ്. ഗ്രൌണ്ട് ഫ്ലോറിലെ മെയിന്‍ഹാളില്‍ 28,29,30 നമ്പര്‍ സ്റ്റാളുകളാണ് ശാന്തിഗിരിയുടേത്. ശാന്തിഗിരി മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളോടൊപ്പം മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റാണ് സ്റ്റാള്‍ ക്രമീകരിച്ചിട്ടുളളത്.

Related Articles

Back to top button