KeralaLatestThiruvananthapuram

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന് നൂറു മേനി വിജയം

“Manju”

പോത്തൻകോട് : സംസ്ഥാനത്ത് ഇക്കൊല്ലത്തെ ബി.എസ്.എം.എസ് അവസാനവർഷ പരീക്ഷയിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് നൂറു മേനി വിജയം നേടി. കഴിഞ്ഞ വർഷം 82.76 ആയിരുന്നു വിജയശതമാനം . ഇത്തവണ പരീക്ഷയെഴുതിയ 42 പേരും വിജയിച്ചു. പൂജ രവി, ശാന്തിനി രാജു, ശ്രീലക്ഷ്മി. ആർ എന്നിവർ ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കി. 34 പേർ ഫസ്റ്റ്കാസും രണ്ടു പേർ സെക്കന്റ് ക്ലാസും നേടി. കേരള ആരോഗ്യസർവകലാശാലയിൽ നിന്നും പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ വിജയിച്ചവർക്ക് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. തുടർന്ന് ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിനു ശേഷം ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാവുന്നതാണ്. കേരള ആരോഗ്യസർവകലാശാല ഇന്ന് രാവിലെയാണ് വെബ്‌‌സൈറ്റിലൂടെ ഫലം പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പോലും ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും കോളേജ് മാനേജർ ഡോ.ജനനി നിശ്ചിത ജ്ഞാന തപസ്വിനി , പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.കെ. ജഗന്നാഥൻ, ക്ലിനിക്കൽ വിഭാഗം വൈസ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ എന്നിവർ അഭിനന്ദിച്ചു.

Related Articles

Back to top button