IndiaLatest

​അതിതീവ്ര കൊവിഡ് വൈറസ്; യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കി

“Manju”

സിന്ധുമോൾ. ആർ

അതിതീവ്ര കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കി.കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.യുകെയില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് 72 മണിക്കൂറിന് മുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന മതിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണം ആഴ്ച്ചയില്‍ 60 എന്നുള്ളത് 30 ആയി കുറയ്ക്കാനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. അതേസമയം യുകെയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനത്തിലെ ഇന്ത്യാ സന്ദര്‍ശനവും ബോറിസ് ജോണ്‍സണ്‍ റദ്ദാക്കിയിട്ടുണ്ട്

Related Articles

Back to top button