Uncategorized

വിദേശ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് ഒരുവര്‍ഷമാക്കി

“Manju”

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മിഷൻ വിദേശ മെഡിക്കല്‍ബിരുദ വിദ്യാർഥികളുടെ ഇന്ത്യയിലെ നിർബന്ധിത ഇന്റേണ്‍ഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ചു .കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ വിദേശത്ത് നേരിട്ടുള്ള പഠനം അസാധ്യമായി ഇന്ത്യയിലെത്തി ഓണ്‍ലൈനിലൂടെ പഠനം പൂർത്തിയാക്കിയവർക്ക് 2021 മുതല്‍ രണ്ടുമുതല്‍ മൂന്നുവർഷംവരെ ഇന്റേണ്‍ഷിപ്പ് നിർദേശിച്ചിരുന്നു. ഇതാണ് ഒരുവർഷമായി കുറച്ചത്. വിദേശ മെഡിക്കല്‍ ബിരുദ പഠനം പൂർത്തിയാക്കി ഒരുവർഷ ഇന്റേണ്‍ഷിപ്പിനുശേഷം ഇന്ത്യയില്‍ എം.ബി.ബി.എസിന് തുല്യമായ പരീക്ഷ പാസായാല്‍ ഉപരിപഠനവും പ്രാക്ടീസും നടത്താം.

Related Articles

Back to top button