KeralaLatest

വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇനി കലാരംഗത്തില്‍ പഠിക്കാം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ വിവിധ ക്ലാസുകൾ ഇനി ശാന്തിഗിരി വിദ്യാഭവനിലെ കുട്ടികൾക്ക് മാത്രമല്ല ടീച്ചേഴ്സിനും പേരൻസിനും പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഉള്ള അവസരം ഒരുക്കുന്നു. ശാന്തിഗിരി വിദ്യാഭവൻ ആർട്സ് ക്ലബ് ഉദ്ഘാടനവും ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിന്റെ ക്ലാസുകളുടെ ഉദ്ഘാടനവും സംഗീതസംവിധായകനും റിട്ടേർഡ് പോലീസ് ഓഫീസറുമായ ജോയ് തങ്കി നിർവഹിച്ചു.

എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗം ഹെഡ് സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിധ്യം വഹിച്ച ചടങ്ങിൽ ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗം ഗവണിങ് കമ്മിറ്റി മെമ്പേര്‍മാര്യ ഇന്ദു ഗോപൻ, ബിന്ദു സുനിൽ ഏരിയ കമ്മിറ്റിമെമ്പർ ശാലിനി.എസ്. ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ എസ്.എസ്.,ആശ്രമം എജുക്കേഷൻ വിഭാഗം അഡ്മിനിസ്ട്രേഷന്‍ മാനേജർ എ.റ്റി. ഉമേഷ് ശാന്തിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്.എം. സ്മിജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വിശ്വസംസ്കൃതി കലാരംഗം അധ്യാപകരെ കുട്ടികൾക്ക് പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികളില്‍ കല അഭ്യവസിക്കുന്നതിനുള്ള താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ചടങ്ങിൽ ശാന്തിഗിരി വിദ്യാഭവൻ അധ്യാപികമാരായ ദീപ്തി സ്വാഗതവും അർച്ചന കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button