InternationalKeralaLatest

സൂപ്പര്‍സോണിക് എയര്‍ഫോഴ്‌സ് വണ്‍ 2025ല്‍

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂയോര്‍ക്ക്: 2025ല്‍ തന്നെ സൂപ്പര്‍സോണിക് എയര്‍ഫോഴ്‌സ് വണ്‍ പ്രോട്ടോടൈപ്പ് വിമാനം പുറത്തിറങ്ങാന്‍ സാധ്യത.യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കുന്ന തിരക്കിലാണ് യു.എസ് വ്യോമസേന എന്ന് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ സ്റ്റാര്‍ട്ട്-അപ്പ് എക്‌സോസോണിക് ലോ-ബൂം സൂപ്പര്‍സോണിക് മാക് 1.8 ട്വിന്‍ജെറ്റിന്റെ രൂപകല്‍പനയില്‍ പ്രവര്‍ത്തിക്കുകയാണ്. യു.എസ് വ്യോമസേനയുടെ പ്രസിഡന്‍ഷ്യല്‍, എക്‌സിക്യൂട്ടീവ് എയര്‍ലിഫ്റ്റ് ഡയറക്ടറേറ്റിന്റെ (പിഇ) എക്‌സോസോണിക്കുമായി കഴിഞ്ഞയാഴ്ച കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എയര്‍ഫോഴ്‌സ് വണ്ണായി ഉപയോഗിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് എക്‌സിക്യൂട്ടീവ് ട്രാന്‍സ്‌പോര്‍ട്ട് വികസിപ്പിക്കുന്നതിനുള്ള കരാര്‍ എക്‌സോസോണിക്ക് നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
70 സീറ്റും 5000 നോട്ടിക്കല്‍ മൈല്‍ റേഞ്ചുമുള്ള വിമാനത്തിന് ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ പറക്കാന്‍ സാധിക്കുമെന്നാണ് എക്‌സോസോണിക്കിന്റെ വാദം. മാക് 1.8 എന്നാല്‍ മണിക്കൂറില്‍ 1381 മൈല്‍ (2222 കിലോമീറ്റര്‍) വേഗത്തില്‍ പറക്കാന്‍ കഴിയുന്നതാണ്. നിലവിലെ എയര്‍ഫോഴ്‌സ് വണ്‍ എടുക്കുന്ന സമയത്തിന്റെ പകുതി കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുമെന്നാണ് എക്‌സോസോണികിന്റെ അവകാശവാദം. എയര്‍ക്രാഫ്റ്റിന്റെ ക്യാബിന്‍ പരിഷ്‌കരിക്കുന്നതിനും എക്‌സോസോണിക് എയര്‍ഫോഴ്‌സുമായി സഹകരിക്കുന്നുണ്ട്. ആവശ്യമായ ആശയവിനിമയ ഉപകരണ സുരക്ഷാ നടപടികളും ഒരുക്കുന്നതിനാണിത്.
അറ്റ്‌ലാന്റ ആസ്ഥാനമായ ഹെര്‍മ്യൂസ് കോര്‍പ്പറേഷനും ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേക്ക് 20 യാത്രക്കാരെ 90 മിനിറ്റിനുള്ളില്‍ എത്തിക്കുമെന്ന വാഗ്ദാനവുമായി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പറക്കുമെന്നാണ് വാദം. ഈ കമ്പനിക്ക് ഡയറക്ടറേറ്റിന്റെ നിക്ഷേപം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യം രൂപകല്‍പ്പന ചെയ്ത ഹെര്‍മിയസ്, ഒരു മാക് 5 എഞ്ചിന്‍ പ്രോട്ടോടൈപ്പ് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിജയകരമായി പരീക്ഷിച്ചു. ”ഹെര്‍മിയസില്‍, മുമ്പത്തേതിനേക്കാള്‍ വേഗത്തിലും വിലകുറഞ്ഞതുമായ അതിവേഗ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”, ഹെര്‍മിയസിന്റെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സ്‌കൈലര്‍ ഷുഫോര്‍ഡ് പറഞ്ഞു. സ്പേസ് എക്സില്‍ നിന്നുള്ള മുന്‍ ജീവനക്കാരന്‍, എലോണ്‍ മസ്‌ക്കിന്റെ റോക്കറ്റ് സ്റ്റാര്‍ട്ട്-അപ്പ്, ജെഫ് ബെസോസിന്റെ രഹസ്യ ബഹിരാകാശ സംരംഭമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍നിന്നുള്ള നാലുപേരാണ് ഹെര്‍മിയസ് സ്ഥാപകരില്‍ ഉള്‍പ്പെടുന്നത്.

Related Articles

Back to top button