HealthKeralaLatest

മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

“Manju”

മഴക്കാലം ആരോഗ്യത്തിന് വെല്ലുവിളി ഉണർത്തുന്ന പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് നല്ലൊരു കാരണം പലപ്പോഴും ഭക്ഷണവും ആവുന്നുണ്ട്. മഴയോടൊപ്പം തന്നെ ജലജന്യ രോഗങ്ങളും നിങ്ങളെ പിടികൂടുന്നു. ഈർപ്പം, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ പ്രശ്നങ്ങള്‍ പലപ്പോഴും കൂടുതലാണ്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ഇത്തരം അവസ്ഥയില്‍ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യത്തിന് എപ്രകാരം വെല്ലുവിളി ഉയർത്തുന്നു എന്നും നോക്കാം.

ചീര : ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഉയർന്ന പോഷക ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു മാത്രമല്ല അയേണ്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്. എന്നാല്‍ മഴക്കാലമാവുന്നതോടെ പലപ്പോഴും രോഗാണുക്കളും മലിനീകരണവും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ചീര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയാണ് നല്ലത്.

പച്ചക്കറികള്‍ : മഴക്കാലമടുക്കുന്നതോടെ പലപ്പോഴും പച്ചക്കറികള്‍ പല വിധത്തില്‍ മലിവമാവുകയും അണുബാധയും ഈർപ്പവും വർദ്ധിക്കുകയും ചെയ്യുന്നത് വഴി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത് ഈർപ്പം നിലനിർത്തുന്നത് വഴി പല വിധത്തിലുള്ള അണുബാധകള്‍ വർദ്ധിപ്പിക്കുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ക്കും വയറിലെ അണുബാധകള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

തെരുവ് ഭക്ഷണങ്ങള്‍ : മണ്‍സൂണ്‍ മികച്ചതാക്കുന്നതിന് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാല്‍ ഇത് പലപ്പോഴം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വിവിധ തരത്തിലുള്ള ചാറ്റുകള്‍, പാപ്ടി, ഗോല്‍ ഗപ്പ, സമൂസ മുതലായവക്കെല്ലാം ആവശ്യക്കാർ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന വയറിളക്കം, ഛർദ്ദി, ഓക്കാനം, വയറ്റിലെ അണുബാധ, മറ്റ് ഭക്ഷ്യജന്യ രോഗങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നു.

കടല്‍ ഭക്ഷണം : കടല്‍ ഭക്ഷണങ്ങള്‍ പലപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവർ മഴക്കാലത്ത് ശീലമാക്കുന്നു. അതുകൊണ്ട് തന്നെ ജലജന്യ രോഗങ്ങളും കൂടെക്കൂടുന്നു. സമുദ്രവിഭവങ്ങള്‍ കഴിക്കുന്നത് വഴി പലപ്പോഴും ഇത് രോഗാവസ്ഥയും വർദ്ധിപ്പിക്കുന്നു. കാരണം മണ്‍സൂണ്‍ കാലാവസ്ഥ പലപ്പോഴും കടല്‍ ജീവികളില്‍ പ്രജനനകാലമായി കണക്കാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം തന്നെ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മുറിച്ച്‌ വെച്ച പഴങ്ങള്‍ : പലപ്പോഴും സാലഡുകളും മറ്റും മുറിച്ച്‌ വെച്ച പഴങ്ങളാല്‍ ഫ്രഷ് അല്ലാതെ തയ്യാറാക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാരണം മുറിച്ച്‌ വെച്ച പഴങ്ങളില്‍ ഈച്ചകള്‍ വന്നിരിക്കുകയും അത് മലിനമാവുന്നതിലേക്കും എത്തിക്കുന്നു. ഇത് ഭക്ഷ്യവിഷബാധയും അതോടൊപ്പം തന്നെ വയറ്റിലെ അണുബാധക്കും കാരണമാകുന്നു. ഇത് കൂടാതെ പാലുല്‍പ്പന്നങ്ങളും പൂർണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

മഴക്കാലത്ത് ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ അല്‍പം ശ്രദ്ധിക്കണം. എങ്ങനെ നല്ല ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം. അസംസ്‌കൃതമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ചൂടുള്ള ഭക്ഷണങ്ങള്‍ ഫ്രഷ് ആയ ഭക്ഷണങ്ങള്‍ എപ്പോഴും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അധികം എണ്ണമയമുള്ളതും എരിവില്ലാത്തതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും വയറുവേദന, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

Related Articles

Back to top button