IndiaLatest

മാന്‍ ഓഫ് ദി മാച്ചിന് 5 ലിറ്റര്‍ പെട്രോള്‍ സമ്മാനം

“Manju”

ശ്രീജ.എസ്

ഭോപ്പാലില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിക്ക് പെട്രോള്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി മാച്ച്‌ ആയ മത്സരാര്‍ത്ഥിക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ ആണ് സംഘാടകര്‍ നല്‍കിയത്. ഞായറാഴ്ച്ച നടന്ന ഫൈനല്‍ മത്സരത്തില്‍ സലാഹുദ്ദീന്‍ അബ്ബാസി എന്നയാളാണ് മാന്‍ ഓഫ് ദി മാച്ച്‌ ആയത്.

മത്സരം കഴിഞ്ഞ് മാന്‍ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റര്‍ പെട്രോള്‍ സമ്മാനം നല്‍കുന്നതിന്റെ ചിത്രം ട്വിറ്ററില്‍ വൈറലാണ്. രാജ്യത്ത് പെട്രോള്‍–ഡീസല്‍ വില കുതിച്ചുയരുന്ന സമയത്ത് ഇതിനേക്കാള്‍ മികച്ച ട്രോള്‍ ഇല്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

അടുത്തിടെ തിരുക്കുറല്‍ ഈരടികള്‍ കാണാതെ ചൊല്ലുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്ന പമ്പിനെ കുറിച്ചുള്ള വാര്‍ത്തയും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Related Articles

Back to top button