KeralaLatest

ശാന്തിഗിരിയില്‍ ഗവ.ദന്തല്‍ കോളേജിന്റെ ദന്തല്‍ അവയര്‍നെസ് ക്ലാസും ക്യാമ്പും നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ദന്തല്‍ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ദന്തരോഗങ്ങളെയും ദന്തസംരക്ഷണ മാര്‍ഗ്ഗങ്ങളും വിശദമാക്കുന്ന ദന്ത ബോധവത്ക്കരണ ക്ലാസ്സും, സൗജന്യ മെഡിക്കല്‍ ക്യാമ്പും നടന്നു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാനതപസ്വിനി ക്യാമ്പിന് തിരിതെളിച്ചു.

തിരുവനന്തപുരം ഗവണ്‍മെന്റ് ദന്തല്‍ കോളേജ് ഓറല്‍ മെഡിസിന്‍ റേഡിയോളജി വിഭാഗം അഡീഷണല്‍ പ്രഫസര്‍ ഡോ. ആശിഷ് രാജശേഖരന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ഗവ.ദന്തല്‍ കോളേജിലെ പബ്ലിക് ഹെല്‍ത്ത് ദന്‍ഡിസ്ട്രീ വിഭാഗം സീനിയര്‍ റസിഡന്റ് ഡോ.അമല ജി.രവി വിഷയാവതരണം നടത്തി.

ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസ് മെഡിക്കല്‍ അഡ്വൈസര്‍ (ആയുര്‍വേദ) ഡോ.ബി.രാജ് കുമാര്‍ സ്വാഗതവും, തിരുവനന്തപുരം റൂറല്‍ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ് നന്ദിയും രേഖപ്പെടുത്തി.

ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. പത്മകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ ദേവ് എന്നിവര്‍ ക്യാമ്പ് കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു.

Related Articles

Back to top button