KeralaLatestThiruvananthapuram

വിദ്യാര്‍ത്ഥികള്‍ മാനുഷീകതയുടെയും മാനവീകതയുടെയും പാഠങ്ങള്‍ പഠിക്കണം. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

“Manju”

തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ നമ്മുടെ ചുറ്റുപാടുകളിലേക്ക് കണ്ണ് തുറന്നിരിക്കുന്നവരാകണമെന്നും, മാനുഷീകതയുടെയും മാനവീകതയുടെയും പാഠങ്ങള്‍ പഠിക്കണമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. നിരവധി സ്കൂളുകളില്‍ പലപരിപാടികളിലായി പങ്കെടുക്കുവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നും കുട്ടികള്‍ തന്നോട് ആരാകണമെന്ന് ചോദിച്ചിട്ടുള്ളപ്പോള്‍ സന്ന്യാസിയാകണമെന്ന് പറഞ്ഞിട്ടില്ല. കാരണം സന്ന്യാസം വിരക്തിയുടെ ഭാഗമായുള്ളതായാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന സന്ന്യസ്ഥരെയോ മറ്റ് പ്രശസ്തരെയോ അല്ല മറിച്ച് പുരുഷായുസ്സില്‍ നന്മചെയ്ത് കാലം ചെയ്തവരെയാണ് നമ്മള്‍ മാതൃകയാക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് സ്വാമി പറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങല്‍ ക്രൈസ്റ്റ് നഗര്‍ പബ്ലിക് സ്കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് വട്ടപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ജോമോൻ അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽ ബിന്ദു രമേശ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇക്കഴിഞ്ഞ സി.ബി.എസ്.സി. പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

Related Articles

Back to top button