KeralaLatest

നടി മീരാ നന്ദൻ വിവാഹിതയായി

“Manju”

നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂരിൽവെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദൻ. ചുരുക്കം സിനിമകളിലൂടെ ആരാധകരുടെ പ്രിയ താരമായ നടിയുടെ മെഹന്തിയടക്കമുളള ആഘോഷങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം തന്നെ വൈറലായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഇരുവരും തമ്മിലുളള വിവാഹനിശ്ചയം നടന്നത്. തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. എളമക്കര മുല്ലയിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര. അവതാരകയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പുതിയമുഖം, കറൻസി, സ്വപ്നസഞ്ചാരി, സീനിയേഴ്സ്, മല്ലുസിംഗ് തുടങ്ങിയവയാണ് മീരാ നന്ദൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Related Articles

Back to top button