IndiaLatest

മണ്ണിടിച്ചില്‍: 14 മരണം, 60 പേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം

“Manju”

ഇംഫാല്‍: മണിപ്പൂരില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് 14 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 60 ലധികം പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രിയോടെയാണ് നോനി ജില്ലയിലെ ടുപുല്‍ റെയില്‍വേ സ്റ്റേഷന് സമീപം കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെത്തിച്ച 23 പേരില്‍ 14 പേരും മരണമടഞ്ഞിരുന്നു. അവശേഷിക്കുന്നവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ സൈനികരും റെയില്‍വേ ഉദ്യോഗസ്ഥരും ഗ്രാമീണരും തൊഴിലാളികളും ഉണ്ടെന്ന് സംശയിക്കുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഇന്ത്യന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതേസമയം, തോരാത്ത മഴയും ചെളിയും രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കുകയാണ് എന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ച്‌ സാഹചര്യം വിലയിരുത്തുന്നുണ്ട്.

Related Articles

Back to top button