KeralaLatest

ശാന്തിഗിരി വിദ്യാഭവന് പുതിയ സ്കൂള്‍ബസ് കൈമാറി

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂളിന് പുതിയ സ്കൂള്‍ബസ്. കുട്ടികള്‍ക്ക് മികച്ച യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഒരു ബസ് കൂടി എത്തിയിരിക്കുന്നത്. ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാന തപസ്വിനി ബസിന്റെ താക്കോല്‍ സ്കുള്‍ പ്രിന്‍സിപ്പല്‍ സ്മിജേഷ് എം. ന് ദര്‍ശനമന്ദിരം റിസപ്ഷനില്‍ വെച്ച് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.പത്മകുമാര്‍, എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ എ.റ്റി. ഉമേഷ് ബാബു, വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍ അസിസ്റ്റന്റ് മാനേജര്‍ രഞ്ജിത്ത് ഡി.പി. മറ്റ് ആശ്രമം ചുമതലക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button