KeralaLatest

സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ തീവ്രത കുറയുന്നു; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

“Manju”

 

സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ തീവ്രത കുറയുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയുള്ള ഏതാനും ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കും. എന്നാൽ, ജൂൺ പകുതിയോടെ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധർ അറിയിക്കുന്നത്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത.

അടുത്ത ആഴ്‌ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ജൂൺ പകുതിയോടെ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് പഠനങ്ങൾ. കേരളത്തിൽ ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്‌ധർ വ്യക്തമാക്കുന്നത്.

Related Articles

Back to top button