KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിൽ പുതിയ സ്റ്റുഡൻസ് യൂണിയൻ‍ ഭാരവാഹികൾ

“Manju”

പോത്തന്‍കോട് : കേരള ആരോഗ്യസര്‍വകലാശാലയുടെ നിര്‍ദേശ പ്രകാരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ ഇന്ന് (2024 ജുൺ 29 ശനിയാഴ്ച) നടന്ന കോളേജ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്തൊൻപതാം ബാച്ച് വിദ്യാർത്ഥി ഗൗഷിക് വിഘ്നേഷ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണ്‍മാരായി മുത്തുപ്രിയദർശിനി. എസ്, സെക്രട്ടറിയായി സീതാലക്ഷ്മി. റ്റി.എസ്, ജോയിന്റ് സെക്രട്ടറിയായി യോഗേഷ്.എം, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി സോംജിത്ത്..എസ്, ഫൈൻ ആര്‍ട്‌സ് സെക്രട്ടറിയായി ദിവ്യദർശിനി. ജി., സ്‌പോര്‍സ് സെക്രട്ടറിയായി ബൃന്ദ. ജി.ബി , മാഗസിന്‍ എഡിറ്ററായി ഇരുപതാം ബാച്ചിലെ ഏഞ്ചലീന സെബാസ്റ്റ്യൻ എന്നിവരും വിജയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായി കതിർ ആനന്ദ്. ഡി.എം, ധർമ്മദുരൈ.പി, അജ്ഞു ശ്രീ. എം.ആർ, ഗോകുല സെൽവം.എം എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവരും കോളേജ് യൂണിയനില്‍ അംഗങ്ങളായിരിക്കും. തികച്ചും ജനാധിപത്യ രീതിയിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്റെ ചുമതല വഹിച്ച പ്രൊഫസര്‍ ഷീജ.എൻ പറഞ്ഞു.

Related Articles

Back to top button