KannurKeralaLatest

ഗുരുവിന്റെ ബാല്യകാലത്തെ കഷ്ടപ്പാടുകൾ നമ്മൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകരഗുരു കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണ്. ഗുരുവിന്റെ ബാല്യ കൗമാരങ്ങളിലെ കഷ്ടപ്പാടുകളും, വേദനകളും ഗുരുപരമ്പരയിലള്ളവര്‍ മനസ്സിലാക്കണമെന്നും ആ വേദനയെയും ത്യാഗത്തെയും അറിഞ്ഞ് ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നാമനുഭവിക്കുന്ന വേദനയ്ക്ക് ആഴമില്ലെന്നറിയുമെന്നും, ഗുരുവിനെ അറിഞ്ഞാല്‍ ഗുരു എല്ലാമെല്ലാമായി നമ്മോടൊപ്പമുണ്ടാകുമെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി.

ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയിൽ മട്ടന്നൂർ യൂണിറ്റിൽ നവപൂജിതം അഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ജനറൽ മാനേജർ എം. മുരളീധരൻ സ്വാഗതം ആശംസിച്ച ചടങ്ങില്‍ തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു. ചടങ്ങിൽ ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയർ കൺവീനർ പ്രേമരാജൻ.പികൃതഞ്ജതയും അറിയിച്ചു.

ഇന്ന് രാവിലെ 9 മ‌ണിക്ക് ‌ഇരിട്ടിയിലും വൈകിട്ട് 3 മ‌ണിക്ക് മട്ടന്നൂരും നടന്ന സാംസ്കാരിക സംഗമത്തില്‍ സ്വാമി പങ്കെടുത്ത് സംസാരിച്ചു. നാളെ ജൂലൈ ഒന്നി ന് വൈകിട്ട് 6 മണിക്ക് മാഹിയിലാണ് സാംസ്കാരിക സംഗമം നടക്കുന്നത്.

Related Articles

Back to top button