KeralaLatest

തിരുവന്തപുരം റൂറൽ ഏരിയായിലെ ശാന്തിഗിരി ജംഗ്ഷന്‍ യൂണിറ്റ് മീറ്റിംഗ് നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവന്തപുരം റൂറൽ ഏരിയായിലെ പന്ത്രണ്ട് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിന്റെ മീറ്റിംഗ് ഞായറാഴ്ച (30.06.2024) വി.രഞ്ജിതയുടെ ഭവനമായ “ശാന്തിമന്ദിര”ത്തിൽ വച്ച് നടന്നു. വൈകുന്നേരം 06:00 മണിമുതൽ നടന്ന മീറ്റിംഗിൽ ശാന്തിഗിരി ആശ്രമം, തിരുവന്തപുരം റൂറൽ ഏരിയ ഹെഡ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷയായിരുന്നു.

ശാന്തിഗിരി ആശ്രമം അഗ്രിക്കൾച്ചർ വിഭാഗം ഹെഡും,ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിൻെറ അധികച്ചുമതലയും വഹിച്ചു വരുന്ന സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യവും, മുഖ്യപ്രഭാഷണവും നടത്തി. സ്നേഹം കൊണ്ട് മാതൃകയാകണമെന്നും, ശാന്തിഗിരിയുടെ പേരുള്ള ഒരു യൂണിറ്റാണ് ശാന്തിഗിരി ജംഗ്ഷനെന്നും, യൂണിറ്റിൻെറ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും, വ്യാഴാഴ്ച പ്രാർത്ഥനയിൽ കുടുംബാംഗങ്ങളുടെ പ്രാതിനിധ്യം, കൂട്ടായ്മ എന്നിവ നല്ലരീതിയിൽ നിലനിർത്തണമെന്നും സ്വാമി പറഞ്ഞു. അടിയന്തിരഘട്ടങ്ങളിലുള്ള ഇടപെടലിനായി ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിൽ നിന്നും ഒരു എമർജൻസി സെൽ രൂപീകരണം ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ട് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷപ്രസംഗം നടത്തി.

നവഒലി ജ്യോതിർദിനം-25 നോടനുബന്ധിച്ച് ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിലെ ഗൃഹസന്ദർശനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സന്തോഷം അറിയിച്ചികൊണ്ടും,നമുക്ക് പ്രവർത്തിക്കാൻ ഒരുപാട് കർമ്മരംഗങ്ങൾ ഉണ്ടെന്നും, അതിനാൽ നിരവധി കർമ്മപദ്ധതികൾ രൂപീകരിക്കണമെന്നും, ഉദാഹരണമായി കാർഷികവൃത്തി, ശാന്തിഗിരി ആശ്രമം ഡയറി യൂണിറ്റിലെ കർമ്മങ്ങൾ എന്നിവ ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ് തുടങ്ങിവെച്ച് മാതൃകയാകണമെന്നും, അതിലേക്ക് എല്ലാ പ്രവർത്തകരേയും ക്ഷണിക്കുന്നുവെന്നും, വ്യാഴാഴ്ചപ്രാർത്ഥനവേളകളിൽ കുട്ടികളെ നിർബന്ധമായി പങ്കെടുപ്പിക്കണം, കൂടാതെ രക്ഷകർത്താക്കൾ ഈ വകകാര്യങ്ങളിൽ വിവേകത്തോടെ പെരുമാറണമെന്നും, ഗുരുവിനെ നമുക്ക് കിട്ടിയെന്നുള്ള മഹിമയുണ്ടാകണമെന്നും, കൂട്ടായ കർമ്മം നിലവിൽ നടപ്പാക്കിയെടുക്കണമെന്നുമുള്ള നിർദ്ദേശങ്ങളും രേഖപ്പെടുത്തിക്കൊണ്ട് മുഖ്യപ്രഭാഷണം നടത്തി.എല്ലാ പ്രവർത്തന പദ്ധതികളും പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതിൻെറ ആവശ്യകത ആശംസ അർപ്പിച്ചു സംസാരിച്ച ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഓപ്പറേഷൻസ്) റ്റി.കെ.ഉണ്ണിക്കൃഷ്ണപ്രസാദ് പറഞ്ഞു.

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അസിസ്റ്റൻറ് കൺവീനർ വി.പി.മോഹനൻ , ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം സീനിയർ കൺവീനർ എൻ.റ്റി.മോഹനൻ, ശാന്തിഗിരി വി.എസ്സ്.എൻ.കെ. പ്രതിനിധി എൻ.ചന്ദ്രൻപിള്ള,  എന്നിവര്‍ സംസാരിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി..ഹേമലത സ്വാഗതവും,ശാന്തിഗിരി വി.എസ്സ്.എൻ.കെ. കോഓർഡിനേറ്റർ(സർവ്വീസസ്)പി.മുരുകൻ കൃതജ്ഞതയും രേഖപ്പെടുത്തി.

കുഞ്ഞുണ്ണി മാഷിൻെറ ഒരു ലഘുകവിത ശാന്തിഗിരി ഗുരുകാന്തി പ്രതിനിധി ഗുരുസ്തുതി.എസ്സ്.ദാസ് ആലപിച്ചു  ശാന്തിഗിരി ഗുരുമഹിമ പ്രതിനിധി പി.ബി.സംയുക്ത ഗുരുവാണി വായിച്ചു. കോംമ്പയറിംഗ്  ശാന്തിഗിരി ഗുരുമഹിമ പ്രതിനിധി വന്ദിത വിനയനും നിർവ്വഹിച്ചു. ശാന്തിഗിരി ശാന്തിമഹിമ പ്രതിനിധി എ.എ.ഗുരുദത്ത് കർമ്മരംഗങ്ങളിൽ മാതൃകപുലർത്തുവെന്ന് ജനനി പ്രാര്‍ത്ഥന ജ്ഞാന തപസ്വിനി എടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Back to top button