InternationalLatest

പൊട്ടിത്തെറിച്ച്‌ റഷ്യ

“Manju”

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയില്‍ വീറ്റോ പവറുള്ള റഷ്യ തങ്ങള്‍ക്ക് നേരെയുള്ള വളഞ്ഞി ട്ടാക്രമത്തെ ശക്തമായി പ്രതിരോധിക്കുന്നു.യുഎന്നില്‍ യുക്രെയ്‌ന് വേണ്ടി ഭൂരിപക്ഷം രാജ്യ ങ്ങളും റഷ്യയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെതിരെ വിദേശകാര്യ മന്ത്രി സെര്‍ഗേ ലാവ്‌റോവാണ് പ്രതികരിച്ചത്. യുഎന്നില്‍ 14 രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മറുപടി നല്‍കാന്‍ ബാക്കിനില്‍ക്കേ സഭയിലെത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രി തന്റെ പ്രസംഗം നടത്തിയ ശേഷം മറുപടി കേള്‍ക്കാതെ സഭ വിട്ടത് കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. ആണവായുധം ഉപയോഗിക്കുമെന്ന് പറഞ്ഞത് വെറുംവാക്കല്ലെന്ന പുടിന്റെ ഭീഷണിയെ സഭാംഗങ്ങള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

തങ്ങളുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന കാലങ്ങളായുള്ള ശ്രമത്തിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും ഒരടി പിന്നോട്ടില്ലെന്നുമാണ് റഷ്യയുടെ നിലപാട്. റഷ്യന്‍ വിദേശകാര്യമന്ത്രി നാറ്റോ സഖ്യത്തെ വിമത ഭീകര സൈനിക രെന്നും നിയോ നാസികളെന്നും വിളിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 2014 മുതല്‍ യുക്രെയ്‌നെ മറയാക്കി നടത്തിക്കൊണ്ടിരിക്കുന്ന ഒളിയാക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും റഷ്യ ആവര്‍ത്തിച്ചു. ഏഴുമാസമായി തങ്ങള്‍ പോരാടുകയാണ്. പാശ്ചാത്യലോകം യുദ്ധം എത്രകണ്ട് മുന്നോട്ട് കൊണ്ടുപോകാമെന്നാണ് നോക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ യുക്രെയ്‌നെ പ്രതിസന്ധി യിലാക്കുകയാണ്. തങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ശത്രുരാജ്യങ്ങള്‍ക്ക് ആര് ഇടം കൊടുത്താലും അതിനെ പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും റഷ്യ ആവര്‍ത്തിച്ചു.

Related Articles

Back to top button