Latest

കൊടുങ്ങല്ലൂരിൽ മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം

“Manju”

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മസ്ജിദിൽ നിസ്‌ക്കാരത്തിനിടെ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മാടവന സ്വദേശികളായ പഴുപറമ്പിൽ ഷാജഹാൻ, ഫൈസൽ , കിണറ്റിങ്ങൽ ഷാജഹാൻ , കബീർ, സജാദ്, റഫീഖ് എന്നിവർക്കാണ് പരിക്കേറ്റത്. മാടവന മസ്ജിദുൽ ബദരിയ്യയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഭരണമാറ്റം സംബന്ധിച്ച അസ്വാരസ്യങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അടുത്തിടെ മഹല്ല് കമ്മിറ്റിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം സംഘർഷമുണ്ടായത്.

പ്രാർത്ഥനയ്‌ക്കെത്തിയ മറ്റുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചതും പോലീസ് സഹായത്തോടെയാണ്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

Related Articles

Back to top button