KeralaLatest

75ന്റെ നിറവിൽ കൊല്ലം ജില്ല; ആഘോഷങ്ങൾക്ക് തുടക്കം

“Manju”

കൊല്ലം ; 75ന്റെ നിറവിൽ കൊല്ലം ജില്ല. കായലും കടലും കരയും കശുവണ്ടിയും കരിമണലും മത്സ്യബന്ധനവും നാടകവും കഥാപ്രസംഗവും തുറമുഖവും തുടങ്ങി വിവിധ മേഖലകളിൽ തിലകക്കുറി ചാർത്തിയ കൊല്ലം പിറന്നത് ഇതുപോലൊരു ജൂലൈ ഒന്നിന്. കൊല്ലം എന്ന നാമത്തിനു പഴക്കം ഏറെയെങ്കിലും കൊല്ലമെന്ന ഡിവിഷൻ ജില്ലയായി മാറിയത് 1949 ജൂലൈ ഒന്നിനായിരുന്നു. അന്നു നടന്ന തിരു–കൊച്ചി ലയനമാണ് കൊല്ലം ജില്ലയുടെ രൂപീകരണത്തിലേക്കു നയിച്ചത്. കൊല്ലം ജില്ല രൂപീകൃതമായി 75 വർഷത്തിലെത്തിയ പശ്ചാത്തലത്തിലുള്ള ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.

വൈകിട്ട് 4ന് ടൗൺ ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ചിത്രകാരൻ യു.എം.ബിന്നി രൂപകൽപന ചെയ്ത ലോഗോ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്യും.

Related Articles

Back to top button