Kerala

കിഫ്ബിക്കെതിരെ കേസെടുത്താൽ അപ്പോൾ കാണാം : തോമസ് ഐസക്ക്

“Manju”

തിരുവനന്തപുരം: ആദായ നികുതി വകുപ്പിനെതിരെ ഭീഷണിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിക്കെതിരെ കേസ് എടുത്താൽ അപ്പോൾ കാണാമെന്ന് ഐസക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദായ നികുതി വകുപ്പിന്റെ പരിശോധന ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് നടന്നത്. ഇതുവഴി കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ശ്രമം. മാദ്ധ്യമങ്ങളെ അറിയിച്ച ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. പാസ്‌വേഡ് നൽകാമെന്ന് പറഞ്ഞിട്ടും ആളെ കൂട്ടി വരാനാണ് ആദായ നികുതി ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും ഐസക്ക് പറഞ്ഞു.

നിയമപരമായി കരാറുകാർ നികുതി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് കിഫ്ബിയല്ല. കോൺട്രാക്റ്ററുടെ അക്കൗണ്ടിലേക്കാണ് കരാർ തുക കൈമാറുന്നത്. 73 കോടി രൂപ ഇൻകം ടാക്‌സ് റിഡക്ഷനായി വിവിധ എസ്പിവിക്ക് നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ ആദായ നികുതി വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും കാശ് വാങ്ങി പോക്കറ്റിൽ വച്ചിട്ടാണ് ആദായ നികുതി പരിശോധനയ്ക്ക് വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

Related Articles

Back to top button