KeralaLatest

ചെങ്കല്‍ ക്ഷേത്രത്തിലെ വിസ്മയത്തിന് വീണ്ടും പുരസ്കാരം

“Manju”

 

തിരുവനന്തപുരം: ചെങ്കലല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും അംഗീകാരം. ഗ്ലോബല്‍ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച്‌ ഫൗണ്ടേഷന്റെ നാഷണല്‍ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്.

ഛത്തീസ്ഗഡ് മന്ത്രി ടംഗ്‌റാം വർമ്മ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് അംഗീകാരപത്രം കൈമാറി. 111 അടി ഉയരത്തിലെ മഹാശിവലിംഗത്തിനോട് ചേർന്ന് 80 അടി ഉയരത്തില്‍ നിർമ്മിച്ചതാണ് വൈകുണ്ഠം. ഇതിന് മുകളിലായി 64 അടി നീളത്തില്‍ ഹനുമാന്റെ വിഗ്രഹവുമുണ്ട്. ശിവലിംഗത്തിലൂടെ കടന്ന് മുകളില്‍ കയറി ഹനുമാന്‍ പ്രതിമയ്‌ക്കുള്ളിലൂടെ പുറത്തിറങ്ങാം.

പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവലിംഗങ്ങളുടെ മാതൃകയും ഇതിനുള്ളിലെ എട്ട് നിലകളിലായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്. ശിവലിംഗത്തിന്റെ ഉള്ളിലൂടെ കയറി, 80 അടി ഉയരത്തില്‍ ഹനുമാന്റെ സമീപം എത്തി അവിടെ നിന്നും വൈകുണ്ഠത്തില്‍ പ്രവേശിക്കുന്ന രീതിയില്‍ ആണ് രൂപകല്‍പന.

വൈകുണ്ഠത്തിനുള്ളില്‍ അനന്തശയനവും അതിനു താഴെ വീരലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും കണ്ട് താഴെ ഇറങ്ങാം. അനന്തശയനം, അഷ്ട ലക്ഷ്മികള്‍, ശയനഗണപതി, ബ്രഹ്മാ വിഷ്ണു മഹേശ്വരൻ എന്നീ വിഗ്രഹങ്ങള്‍ പൂർണമായും വൈറ്റ് മാർബിളിലാണ് കൊത്തിയെടുത്തത്. രാജസ്ഥാനിലെ ജയ്‌പൂരിലാണ് വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്.

Related Articles

Back to top button