IndiaInternationalKeralaLatest

2021 ജൂണ്‍ വരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം, ജീവനക്കാര്‍ക്ക് അറിയിപ്പുമായി ആമസോണ്‍

“Manju”

സിന്ധുമോൾ. ആർ

2021 ജൂണ്‍ വരെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവാദം നല്‍കി ആമസോണ്‍ കോം. കോവിഡ് -19 കേസുകള്‍ യുഎസിലുടനീളം വീണ്ടും ഉയരുമ്പോള്‍ ഓഫീസുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുകയാണ് കമ്പനി. “ഞങ്ങള്‍ ഞങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിന് മുന്‍‌ഗണന നല്‍കുന്നത് തുടരുകയും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നു,” ആമസോണ്‍ വക്താവ് ഒരു ഇമെയിലില്‍ പറഞ്ഞു. “വീട്ടില്‍ നിന്ന് ഫലപ്രദമായി ചെയ്യാന്‍ കഴിയുന്ന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ അത് തുടരാം.”

2021 ന്റെ ആരംഭം വരെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെ തുടരാമെന്ന് സിയാറ്റില്‍ ആസ്ഥാനമായുള്ള കമ്പനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സ്കൂള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളും ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള ജോലിയിലേക്കുള്ള തിരിച്ചുവരവിനെ സങ്കീര്‍ണ്ണമാക്കി.

2021 ജൂലൈ വരെ ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലിചെയ്യുന്നത് തുടരുമെന്ന് ആല്‍‌ഫബെറ്റ് ഇന്‍‌കിന്റെ ഗൂഗിള്‍ മാസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ജീവനക്കാരോട് വീട്ടിരിലുന്ന് ജോലി ചെയ്തുകൊള്ളാന്‍ പറഞ്ഞ മറ്റ് കമ്പനികള്‍ ഫേസ്ബുക്ക് ഇങ്ക്, ട്വിറ്റര്‍ ഇങ്ക്, സ്ക്വയര്‍ ഇങ്ക് എന്നിവയാണ്. ഓഫീസില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ശാരീരിക അകലം പാലിക്കാനുള്ള സൌകര്യങ്ങളും, കൃത്യമായ ശുചീകരണം, താപനില പരിശോധന, മാസ്കിന്റെ ഉപയോഗം, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ പ്രദാനം ചെയ്ത് അവരുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാനും ആമസോണ്‍ കാര്യമായ ഫണ്ടുകളും വിഭവങ്ങളും നിക്ഷേപിച്ചതായി വക്താവ് പറഞ്ഞു.

Related Articles

Back to top button