KeralaLatestThiruvananthapuram

ശാന്തിദൂത് പുരസ്കാരം ഏറ്റുവാങ്ങി.

“Manju”
സ്വാമി ശാശ്വതീകാനന്ദ സമാധി സ്മരണാഞ്ജലിയും സര്‍വ്വമത സമ്മേളനവും മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വാവറമ്പലം (തിരുവനന്തപുരം) : ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം നല്‍കിയ ശാന്തിദൂത് പുരസ്കാര ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയ്ക്കുവേണ്ടി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ഏറ്റുവാങ്ങി. ജൂലൈ 1 തിങ്കളാഴ്ച വൈകിട്ട് വാവറമ്പലം മൂണ്‍ലൈറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സ്വാമി ശാശ്വതീകാനന്ദ സമാധി സ്മരണാഞ്ജലിയും സര്‍വ്വമത സമ്മേളനവും ചടങ്ങലാണ് അവാര്‍ഡ് സമ്മാനിച്ചത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ശാന്തിദൂത് പുരസ്കാരത്തിനു പുറമെ ഗുരുദര്‍ശന പുരസ്കാരം, മതാതീത പുരസ്കാരം എന്നിവയും യഥാക്രമം ഡോ.എ.ജി. രാജേന്ദ്രന്‍, ബി.സനില്‍ കുമാര്‍ എന്നിവരും ഏറ്റുവാങ്ങി. ശിവഗിരി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.ബി. സീരപാണി, വിനോദ്, കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍, റ്റി. ആര്‍. അനില്‍കുമാര്‍, ജി.വേണുഗോപാലന്‍ നായര്‍, അഡ്വ. അജന്തകുമാര്‍, പൂജപ്പുര രാധാകൃഷ്ണന്‍, മന്നാനം സുരേഷ്, ജയന്‍ പോത്തന്‍കോട്, ഷാജഹാന്‍, ബി.സുദര്‍ശനന്‍, എസ്. അഭിന്‍ദാസ്, വര്‍ണ്ണ ലതീഷ്, ശശികല, കരിക്കകം ബാലചന്ദ്രന്‍, ബാബു സുശ്രുതന്‍ എന്നിവര്‍ സംസാരിച്ചു. മതാതീത കേന്ദ്രം ജനറല്‍ സെക്രട്ടറി വാവറമ്പലം സുരേന്ദ്രന്‍ സ്വാഗതവും റ്റി. തുളസീധരന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്മൊമെന്റോ നല്‍കി അനുമോദിച്ചു.

Related Articles

Back to top button