IndiaLatest

ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ മുംബൈ ഒരുങ്ങി

“Manju”

മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ കാത്ത് മുംബൈ. ടീമിന്റെ വിക്ടറി പരേഡിനായി തയ്യാറാക്കിയ ഓപ്പണ്‍ ബസിന്റെ ചിത്രവും പുറത്തുവന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വാംഖഡെ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ക്ക് സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചതോടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോന്ന വിക്ടറി പരേഡിനൊരുങ്ങുകയാണ് മുംബൈ.

മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെയാണ് ടീം ഓപ്പണ്‍ ബസില്‍ യാത്ര ചെയ്യുക. നീല നിറത്തില്‍ പൊതിഞ്ഞ ബസില്‍ ലോകകപ്പ് ട്രോഫിയുമായി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ വലിയ പോസ്റ്ററും പതിച്ചിട്ടുണ്ട്. വിക്ടറി പരേഡിനു ശേഷം വാംഖഡെ സ്റ്റേഡിയത്തില്‍ ടീമിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. വാംഖഡെ സ്റ്റേഡിയത്തി 2, 3, 4 ഗേറ്റുകള്‍ വൈകീട്ട് നാലു മണിക്ക് ആരാധകര്‍ക്കായി തുറന്നുകൊടുക്കും.

ബാര്‍ബഡോസില്‍ നിന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയതും പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു. അതിനു ശേഷം ഒരു മണിയോടെ ടീം മുംബൈയിലേക്ക് തിരിച്ചു.

Related Articles

Back to top button