InternationalLatest

അപകടത്തിലാണ് ഞങ്ങൾ. ഞങ്ങൾക്ക് പറയുവാനുള്ളത് അധികാരപെട്ടവർ കേൾക്കണം.. പ്രതിഷേധിച്ചു പ്രവാസികൾ

“Manju”

santhigiri news exclusive

 

സൗദിയിൽ മലയാളികളുടെ മരണനിരക്ക് ഉയരുകയാണ്. ദിവസവും കോവിഡ് ബാധിച്ച്‌ മരിക്കുന്നത് നിരവധി മലയാളികളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 7 മലയാളികളാണ്. എന്നാൽ ആ കണക്ക് പോലും പുറത്തു വരുന്നില്ല എന്നതാണ് സത്യാവസ്ഥ. റിയാദിൽ നിന്നും ഒരു പ്രവാസി വേദനയോടെ പങ്ക് വച്ച ചില കാര്യങ്ങൾ ഇതൊക്കെയാണ്.

ഇവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ആരും തളര്‍ന്നിട്ടില്ല. പല സ്ഥലങ്ങളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജീവമായി തന്നെ രംഗത്തുണ്ട്. പല സാമൂഹിക പ്രവര്‍ത്തകര്‍ക്കും ചെറിയ രീതിയിലുള്ള വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഇവരൊക്കെ ഹോം ക്വറന്റൈനില്‍ ഇരുന്നുകൊണ്ടുതന്നെ വര്‍ക്ക് ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കാം. എല്ലാ സഹായങ്ങളും ചെയ്തു തരേണ്ട എംബസിയ്ക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ല. എല്ലാ സാമൂഹിക പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് 230 ഓളം മെയിലുകള്‍ അയച്ചിട്ടും. മറുപടിയില്ല. പക്ഷേ ഹ്യൂമന്‍ റിസോഴ്സസിന് മെയില്‍ അയച്ചപ്പോള്‍ വ്യക്തമായ മറുപടി തരാന്‍ അവര്‍ക്ക് കഴിഞ്ഞു. അടിമകളെപ്പോലെ പണിയെടുത്തു എന്നിട്ടും ഞങ്ങൾ ടാക്സുകൊടുക്കുന്ന എംബസിയില്‍ നിന്നോ ഉദ്യോഗസ്ഥരില്‍ നിന്നോ യാതൊരു മറുപടിയും ലഭിച്ചില്ല. ഇവിടെ ദിവസവും ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് ഗള്‍ഫില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് റിയാദിലാണ്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ എംബസികളുള്ളത് കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടുള്ളത്, ഇത് ഞങ്ങൾ കൊടുത്ത ഫണ്ടാണ് നമ്മുടെ സര്‍വ്വീസ് ചാര്‍ജ്ജാണ്. എന്നാലും ഒരു സഹായവും ഇതുവരെയുണ്ടായിട്ടില്ല. ഇവര്‍ ആകെ ചെയ്തത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിനു രണ്ടു ക്ലര്‍ക്കുമാരെ വച്ചിരിക്കുകയാണ് ഞങ്ങളുടെ മേല്‍നോട്ടത്തിനു വേണ്ടി. എന്തിനാണ് ഈ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്. ആവശ്യത്തിനു ഉപകരിക്കുന്നില്ലായെങ്കില്‍ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് ഇനി മാര്‍ഗ്ഗം. പ്രവാസികള്‍ എല്ലാവരും കക്ഷിരാഷ്ട്രീയമില്ലാതെ ഒരുമിച്ച് തന്നെ നില്‍ക്കും പ്രവാസി അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുകയാണ്. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. എന്നിട്ടും നാട്ടിലെത്തിച്ചേരാന്‍ കഴിയുന്നില്ല. ഇവിടെ അധികം സാമൂഹികപ്രവര്‍ത്തകര്‍ക്കും, ലേബര്‍ ക്യാമ്പിലും, ഫാമിലി ഫ്ലാറ്റിലുമൊക്ക കോവിഡ് വ്യാപനം ഉണ്ട്. കൃത്യമായ കണക്ക് സൌദി ഗവണ്‍മെന്റിന്റെ കൈയ്യില്‍ പോലുമില്ല. പറയുന്നതിന്റെ യഥാര്‍ത്ഥ കണക്ക് അഞ്ചിരട്ടിയാണ്. ഇതിനെ നേരിടാന്‍ ഞങ്ങൾക്ക് ഫണ്ട് വേണം അതിന് സപ്പോര്‍ട്ട് വേണം, അതു തരേണ്ടത് ഇന്ത്യൻ എംബസിയാണ്. മനുഷ്യത്വമുള്ള മന്ത്രിമാര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഞങ്ങള്‍ റ്റ്വിറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. ഞങ്ങളുടെ ഈ അവസ്ഥ അധികാരപ്പെട്ടവർ അറിയണം.

Related Articles

Back to top button