InternationalLatest

അയര്‍ലന്റിലും കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു.

“Manju”

2021- നെ അപേക്ഷിച്ച്‌ വരും വര്‍ഷത്തില്‍ ഒരു കുടുംബത്തിന് പലചരക്ക് സാധനങ്ങള്‍ക്കായി 780 യൂറോവരെ കൂടുതല്‍ ചെലവഴിക്കേണ്ടി വന്നേക്കാം.കാരണം ഈയിടെയായി അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
അതേസമയം വില ഇനിയും മേല്‍പ്പോട്ട് തന്നെയായിരിക്കുമെന്നും, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നുമാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
ബ്രെഡ്, പാല്‍, പാസ്ത, ചായ, വെണ്ണ തുടങ്ങിയ പ്രധാന സാധനങ്ങളുടെ വില കഴിഞ്ഞ മാസം മൂന്നിലൊന്ന് വരെ ഉയര്‍ന്നു.ഇവയ്‌ക്കൊക്കെ 10% മുതല്‍ 30% വരെയാണ് വില വര്‍ദ്ധിച്ചത്. ഇത് തുടരുകയും, ആഴ്ചയില്‍ 15 യൂറോ ശരാശരി വില വര്‍ദ്ധന സംഭവിക്കുകയും ചെയ്താല്‍, ഈ വര്‍ഷം സാധാരണക്കാര്‍ ശരാശരി 780 യൂറോയോ, അതിലധികമോ പലവ്യഞ്ജനങ്ങള്‍ക്കായി അധികം ചെലവാക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതു പലചരക്ക് സാധനങ്ങളുടെ വില 5.5% വര്‍ദ്ധിച്ചതായി ഒരു പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ വില വര്‍ദ്ധനവ് 20 വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ഏറ്റവും വലിയ കുതിപ്പാണ്. ഡിസംബറില്‍ ഉടനീളം ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇത് അവശ്യഭക്ഷ്യസാധനങ്ങളുടെ മാത്രം കാര്യമാണ്. യൂട്ടിലിറ്റി ബില്ലുകളുടെ ചെലവ് 500 യൂറോയിലേറെ വര്‍ദ്ധിച്ചതും, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് കുറഞ്ഞത് 40 സെന്റ് വര്‍ദ്ധിച്ചതും ഇതിന് പുറമെയുള്ള ചെലവുകളാണ്. ഇന്ധന വില വര്‍ദ്ധിച്ചതിനാല്‍ ഈ വര്‍ഷം വാഹന ഉടമകള്‍ ഇന്ധനത്തിനായി ശരാശരി 500 യൂറോ അധികം മുടക്കേണ്ട സ്ഥിതിയാണ്.
അതായത് ഇവയെല്ലാം കൂടി ചേരുമ്ബോള്‍ ഈ വര്‍ഷത്തെ ശരാശരി ജീവിതച്ചെലവില്‍ 2,000 യൂറോ കൂടി അധികമാകുമെന്ന് സാരം.

Related Articles

Back to top button