KeralaLatest

രാമകൃഷ്ണന്‍ പി.പി., രാജേന്ദ്രന്‍ എന്‍.കെ. എന്നിവര്‍ക്ക് ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം

“Manju”

പോത്തന്‍കോട് : ജൂലൈ മൂന്നിന് ചേര്‍ന്ന ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് ശാന്തിഗിരി ആശ്രമം ഭരണ സംവിധാനത്തില്‍ നിലവില്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാ‍ന്‍സ്) തസ്തികയിലുള്ള രാമകൃഷ്ണന്‍ പി.പി., അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഹ്യുമന്‍ റിസോഴ്സസ്) തസ്തികയിലുള്ള രാജേന്ദ്രന്‍ എന്‍.കെ. എന്നിവര്‍ക്ക് ജനറല്‍ മാനേജര്‍ ആയി പ്രമോഷന്‍ നല്‍കി. ഇവര്‍ക്കു പുറമെ പ്രമോഷന്‍ ലഭിച്ച ഫിനാന്‍സ് സ്റ്റാഫുകള്‍ ഉള്‍പ്പെടെ എല്ലാവരും ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാന തപസ്വിനിയില്‍ നിന്നും പ്രമോഷന്‍ ലറ്റര്‍ ഏറ്റുവാങ്ങി. ഇന്ന് (5-7-2024 വെള്ളിയാഴ്ച) ഉച്ചയ്ക്ക് ആശ്രമം ദര്‍ശനമന്ദിരം റിസപ്ഷനിലാണ് ചടങ്ങുകള്‍ നടന്നത്.

ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രോജക്ട്സ് ) അനില്‍ റ്റി.പി.യും ട്രാന്‍സ്ഫര്‍ ഉത്തരവിന്റെ കോപ്പി ഏറ്റുവാങ്ങി. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, ഫിനാന്‍സ് കണ്‍ട്രോളര്‍ ജനനിഗുരുചന്ദ്രിക ജ്ഞാന തപസ്വിനി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ഡി.പ്രദീപ് കുമാര്‍ എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button