KeralaLatest

മാറിമാറി ഭരിക്കുന്ന കാലം കഴിഞ്ഞു; കെ. സുധാകരന്‍

“Manju”

കണ്ണൂര്‍: അഞ്ചുവര്‍ഷം എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിക്കുന്ന കാലം കഴിഞ്ഞെന്നും കേരളത്തില്‍ മൂന്നാമതൊരു ശക്തികൂടി ഉയര്‍ന്നുവരുന്നുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ഇരിക്കൂറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം…ഇത്തവണത്തേത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യു..ഡി..എഫ് അഞ്ച് വര്‍ഷം എല്‍..ഡി..എഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ അവര്‍ ശക്തരല്ല. എന്നാല്‍ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യു..ഡി..എഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച്‌ വരണമെന്ന് സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button