താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.എന്നാല്‍ ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള പുരുഷ താരങ്ങള്‍ ഇരിക്കുകയും, അവര്‍ക്കരികിലായി എക്സിക്യൂട്ടീവ് അംഗങ്ങളായ രചനയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനു പ്രതികരണവുമായി എത്തിരിക്കുകയാണ് നടന് സിദ്ധിഖ്.എക്സിക്യൂട്ടീവ് മെമ്ബേഴ്സിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് സിദ്ദിഖ് മറുപടി കൊടുത്തത്. ഫോട്ടോയില്‍ മോഹന്‍ലാല്‍, സിദ്ദിഖ് ഉള്‍പ്പെടെ ഉള്ള നടന്മാര് നില്‍ക്കുകയും. രചന നാരയാണന് കുട്ടി, ഹണി റോസ് എന്നിവര്‍ കസേരയില്‍ ഇരുന്നുമാണ് ഗ്രൂപ്പ് ഫോട്ടോ എടുത്തിരിക്കുന്നത്.ചടങ്ങില്‍ നിന്ന് സ്ത്രീകളെ ആരു മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് എക്സിക്യൂട്ടീവ് മെമ്പറായ ഹണി റോസ് വ്യക്തമാക്കിയിരുന്നു.
Related Articles
സ്റ്റാര്‍ട്ടപ്പുകൾക്ക് നികുതി ഒഴിവാക്കി
February 1, 2021 2:01 PM
ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു
December 17, 2020 8:17 PM
Check Also
Close
-
പത്ത് രൂപയ്ക്ക് ഊണ് : പദ്ധതിയുമായി കൊച്ചി കോര്പ്പറേഷന്September 20, 2021 12:42 PM