InternationalLatest

ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഊർജ്ജ മേഖലയിൽ, ആത്മനിർഭർ ഭാരതമെന്ന ലക്‌ഷ്യം കൈവരിക്കാൻ ആത്മനിർഭർ ഊർജ്ജ എന്ന പേരിൽ വ്യക്തമായ ഒരു മാർഗ്ഗരേഖ വികസിപ്പിച്ചു വരികയാണെന്ന് കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അസ്സോചാം ഫൗണ്ടേഷൻ വാരം -2020 നെ അഭിസംബോധന ചെയ്ത അദ്ദേഹം ആത്മനിർഭർഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു. ഊർജ്ജ രംഗത്ത് നീതി ഉറപ്പുവരുത്തുകയും രാജ്യത്തെ ഊർജ്ജ ദാരിദ്ര്യം അവസാനിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാർബൺ ബഹിർഗമനം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ ഊർജ്ജ ഉപയോഗത്തിലൂടെ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നാണ് ഇതിനർത്ഥം. നമ്മുടെ ഊർജ്ജമേഖല വളർച്ചാ കേന്ദ്രീകൃതവും വ്യവസായ സൗഹൃദവും പാരിസ്ഥിതിക ബോധമുള്ളതുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഊർജ്ജ മേഖലയിൽ ധാരാളം അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വ്യവസായ മേഖല ഇതിന്റെ പുരോഗതിയിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ” പര്യവേക്ഷണ, ഉത്‌പാദന മേഖലയിൽ ബിസിനസ്സ് സുഗമമാക്കുന്നതിന് നിരവധി നയങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്നു. പര്യവേക്ഷണ, ഉത്‌പാദന പദ്ധതികളിൽ ഇപ്പോൾ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുകയും, പൊതുമേഖലയിൽ ഓട്ടോമാറ്റിക് റൂട്ട് വഴി 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുകയും ചെയ്യുന്നു. ഈ പരിഷ്കാരങ്ങൾ ഊർജ്ജമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രവാഹത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ”-അദ്ദേഹം പറഞ്ഞു.

Related Articles

Back to top button