KeralaLatest

പത്ത് രൂപയ്ക്ക് ഊണ് : പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

“Manju”

കൊച്ചി : കുറഞ്ഞ ചെലവില്‍ മൂന്നുനേരം ഭക്ഷണം നല്‍കുന്ന സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി തുടക്കമിട്ട് കൊച്ചി കോര്‍പ്പറേഷന്‍. ഗാന്ധിജയന്തി ദിനത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പത്തു രൂപയ്ക്ക് ഉച്ചയൂണിലാണ് തുടക്കം. ചോറും സാമ്പാറും തോരനുമാണ് ഇതില്‍ ഉണ്ടാവുക. സ്പെഷ്യല്‍ ആവശ്യമുള്ളവര്‍ അധികതുക നല്‍കണം. പ്രഭാതഭക്ഷണവും അത്താഴവും പിന്നാലെ നല്‍കാനാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.

എറണാകുളം നോര്‍ത്ത് പരമാര റോഡിലെ കോര്‍പ്പറേഷന്‍ വക ലിബ്രാ ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില കേന്ദ്രീകൃത ആധുനിക അടുക്കളയാകും. 50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ഒപ്പം പ്രമുഖ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടും വിനിയോഗിക്കും.

ലോക്ക് ഡൗണ്‍ കാലത്ത് നഗരത്തിലെ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും കോര്‍പ്പറേഷന്‍ സൗജന്യഭക്ഷണം എത്തിച്ചിരുന്നു. ഇതിന്റെ വിജയമാണ് സ്മാര്‍ട്ട് കിച്ചന്‍ ആശയം മുന്നോട്ടു വയ്ക്കാന്‍ മേയര്‍ അഡ്വ.എം. അനില്‍കുമാറിനെ പ്രേരിപ്പിച്ചത്.

Related Articles

Back to top button