![](https://i0.wp.com/santhigirinews.org/wp-content/uploads/2021/02/download-3-18.jpg?resize=306%2C165&ssl=1)
സ്കൂളിലെ ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ പതിനഞ്ചുകാരി ആത്മഹത്യചെയ്തു. ഹൈദരാബാദില്‍ നരേദമേട്ടിലെ രവീന്ദ്ര ഭാരതി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ഫീസ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തത്. സ്കൂളിലെ ഫീസായ 3000 രൂപ അടക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികള്‍ ആയതിനാല്‍ തന്നെ ഫീസ് അടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത്. അപമാനം ഭയന്ന് വിദ്യാര്‍ഥിനി സ്കൂളില്‍ പോയിരുന്നില്ലെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. സ്കൂളിലെ തുടര്‍ച്ചയായ അവധിക്ക് കാരണം ആശുപത്രിയിലായിരുന്നു എന്നാണ് വിദ്യാര്‍ഥിനി സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നത്. വീട്ടില്‍വെച്ചാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. അതിനിടയില്‍ സ്കൂളില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് 15000 രൂപ അടച്ചിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തി.