InternationalLatest

നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക്

“Manju”

കാഠ്മണ്ഡു: ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രം. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി.

അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു.ഇതിനിടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക് ഈ മാസം രണ്ട് അവധികള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാള്‍ കേന്ദ്ര ബാങ്കിന്റേയും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രണ്ടു ദിവസം അവധി പരിഗണിക്കുന്നത്.

Related Articles

Back to top button