Latest

എൽജിബിടി സമൂഹത്തിന് താങ്ങായി മഹാരാഷ്‌ട്ര സർക്കാർ

“Manju”

നാഗ്പൂർ:എൽജിബിടി സമൂഹത്തിന് താങ്ങാകാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. നാഗ്പൂരിലെ ഭവനപദ്ധതി പ്രകാരം നിർമ്മിക്കുന്ന മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ 72 ഫ്‌ളാറ്റുകൾ ഭിന്ന ലിംഗക്കാർക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോട് കൂടിയ ഒറ്റമുറി വീടുകളാകും നൽകുന്നതെന്ന് സാമൂഹിക ക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർ ബാബസഹേബ് ദേശ്മുഖ് പറഞ്ഞു.

എൽജിബിടി വ്യക്തികൾ ഫ്‌ളാറ്റുകളുടെ വിലയുടെ 10% മാത്രം അടച്ചാൽ മതിയാകും. ബാക്കി തുക സർക്കാർ നൽകും. സംസ്ഥാന സർക്കാരിൽ നിന്നുള്ള ധനസഹായത്തോടൊപ്പം പ്രധാനമന്ത്രി ആവാസ് യോജന ഫണ്ടും ഉപയോഗിച്ചാകും കെട്ടിടങ്ങൾ നിർമ്മിക്കുക. ഭിന്ന ലിംഗക്കാർക്ക് ബാങ്ക് ലോണുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഉറപ്പാക്കുമെന്നും ദേശ്മുഖ് അറിയിച്ചു. ഫ്‌ളാറ്റിന്റെ നിർമ്മാണം നാഗ്പൂർ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റാകും നടത്തുക. 400 ചതുരശ്രയടി വരുന്ന വീടുകൾക്ക് ഏകദേശം 6.50 ലക്ഷം രൂപയാണ് വിലയെന്നും ട്രസ്റ്റ് വ്യക്തമാക്കി.

മഹാരാഷ്‌ട്രയിലെ സമൂഹത്തിന് വേണ്ടിയുള്ള ആദ്യത്തെ സമർപ്പിത ഭവന പദ്ധതിയായിരിക്കുമിതെന്ന് ദേശ്മുഖ് പറഞ്ഞു. ധനവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഫ്ളാറ്റുകൾ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button