കൊച്ചി: ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍.കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.ഇതേ തുടര്‍ന്ന് ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്
Related Articles
ഗര്‍ഭിണിക്ക് കോവിഡ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്റീനില്‍
July 1, 2020 6:34 PM
മോഡലായി 98 കാരിയായ പാപ്പി അമ്മ; ഫോട്ടോ ഷൂട്ട് വൈറൽ, സ്വപ്നം അടച്ചുറപ്പുള്ള വീട്
January 12, 2021 9:45 PM
Check Also
Close
-
ജവാൻ മദ്യത്തിന്റെ പേര് മാറ്റണം; സൈനികരെ അപമാനിക്കുന്നതെന്ന് പരാതിAugust 9, 2022 8:40 PM