Latest

മോഡലായി 98 കാരിയായ പാപ്പി അമ്മ; ഫോട്ടോ ഷൂട്ട് വൈറൽ, സ്വപ്‌നം അടച്ചുറപ്പുള്ള വീട്

“Manju”

ഫോട്ടോ ഷൂട്ട് വൈറൽ, സ്വപ്‌നം അടച്ചുറപ്പുള്ള വീട്

കോട്ടയം: നാടോടി പെൺകുട്ടി ആസ്മാനെ മോഡലാക്കി ഫോട്ടോഗ്രാഫർ മാഹാദേവൻ തമ്പി പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. അതിന് പിന്നാലെ മറ്റൊരു വ്യത്യസ്ത മോഡൽ ഫോട്ടോ ഷൂട്ടുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹാദേവൻ. ഇത്തവണ 98 കാരിയായ പാപ്പി അമ്മയാണ് ഫോട്ടോഷൂട്ടിലെ മോഡൽ. ഈ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ലൊക്കേഷൻ തേടിയുള്ള യാത്രയിൽ വൈക്കത്ത് വച്ചാണ് മഹാദേവൻ പാപ്പി അമ്മയെ പരിചയപ്പെടുന്നത്. അരിവാളും പിടിച്ച് നടന്നുവന്ന പാപ്പി അമ്മയെ കണ്ട്പപോൾ ഫോട്ടോ ഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നി. തുടർന്ന് ഇക്കാര്യം പാപ്പി അമ്മയെ അറിയിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോ ഷൂട്ടിലൂടെ ചിത്രീകരിച്ചത്.

 

കൂലിപ്പണിയെടുത്താണ് പാപ്പി അമ്മ ജീവിക്കുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് പാപ്പി അമ്മയുടെ ആഗ്രഹമെന്ന് മഹാദേവൻ പറയുന്നു. ആ സ്വപ്‌നവുമായി 98 കാരിയായ പാപ്പി അമ്മ ഇപ്പോഴും രാപകലില്ലാതെ അധ്വാനിക്കുകയാണ്.

 

Related Articles

Back to top button