KeralaLatest

ജവാൻ മദ്യത്തിന്റെ പേര് മാറ്റണം; സൈനികരെ അപമാനിക്കുന്നതെന്ന് പരാതി

“Manju”

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ജവാൻ മദ്യത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം. നികുതി വകുപ്പിനാണ് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചത്. നിവേദനം നികുതി വകുപ്പ് എക്‌സൈസ് കമ്മീഷണർക്ക് കൈമാറി.

ജവാൻ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ വ്യക്തി നിവേദനം നൽകിയിരിക്കുന്നത്. നിവേദനത്തിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ ന്യായമെന്ന് തോന്നിയാൽ തുടർ നടപടികൾ സ്വീകരിക്കും. നിലവിൽ സ്വാഭാവിക നടപടിക്രമം എന്ന നിലയിലാണ് നിവേദനം നികുതി വകുപ്പ് എക്‌സൈസ് വകുപ്പിന് കൈമാറിയത്.

സർക്കാരിന് കീഴിൽ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാൻ മദ്യം നിർമ്മിക്കുന്നത്. ദിനം പ്രതി 7500 കെയ്സ് മദ്യമാണ് സർക്കാർ ഉത്പാദിപ്പിക്കുന്നത് . ഉത്പാദനം കൂട്ടാൻ ആറ് ലൈനുകൾ കൂടി അനുവദിക്കണമെന്ന് കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും വിവിധ കോണുകളിൽ നിന്ന് സമാനമായ ആവശ്യം ഉയർന്നിരുന്നു.

Related Articles

Back to top button