![](https://i0.wp.com/santhigirinews.org/wp-content/uploads/2021/03/4-16.jpg?resize=710%2C400&ssl=1)
നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ: ഇ.എം ആഗസ്തിയെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ ആഗസ്തിയെ നേരിടുന്നത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ്. മുൻപ് ഇതേ നിയോജക മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആഗസ്തിക്കൊപ്പമായിരുന്നു.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്ക് കടന്നു വന്ന അഭിഭാഷകൻ കൂടിയായ ഇ.എം ആഗസ്തി മികച്ച വാഗ്മിയും സഹകാരിയും സംഘാടകനുമാണ്. പതിനഞ്ച് വർഷം ഇടുക്കി ഡി.സി.സി പ്രസിഡൻ്റും പതിനഞ്ച് വർഷം നിയമസഭാംഗവും പത്തു വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ആഗസ്തി ഇപ്പോൾ എ.ഐ.സി.സി അംഗമാണ്.