LatestMotivation

ഷര്‍ട്ടിന്റെ നിറം നോക്കി ഊളിയിട്ടു; ഒരു ജീവനുമായി പൊങ്ങി-കുട്ടികളുടെ ധീരത

കുറുമ്പറ്റ തട്ടാന്‍ചുറ്റി തുരുത്തിലെത്തി മടങ്ങുമ്പോള്‍, 3 പേര്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു

“Manju”

അരീപ്പാറ ചക്കാലയില്‍ വീട്ടില്‍ മേടപ്പില്‍ ഫിറോസിന്റെ മകന്‍ അഹമ്മദ് ഫാസ് (14), കുറുമ്പറ്റ പാറപ്പുറത്ത് അക്‌ബറിന്റെ മകന്‍ ഇര്‍ഫാന്‍ (14) എന്നിവരാണ് കടലുണ്ടിപ്പുഴയില്‍ അപകടത്തില്‍പെട്ട ചെനയ്ക്കലങ്ങാടി സ്വദേശി ഗോകുല്‍ദേവി(13)ന്റെ രക്ഷകരായത്.
ഗോകുല്‍ദേവ് ഉള്‍പ്പെടെ അഞ്ചുപേര്‍ പുഴയിലെ പാറയിലൂടെ 30 മീറ്ററോളം നടന്ന് കുറുമ്പറ്റ തട്ടാന്‍ചുറ്റി തുരുത്തിലെത്തി മടങ്ങുമ്പോള്‍, 3 പേര്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഒരാള്‍ നീന്തിയും മറ്റൊരാള്‍ മരച്ചില്ലയില്‍ പിടിച്ചും രക്ഷപ്പെട്ടപ്പോള്‍ ഗോകുല്‍ ദേവ് പുഴയില്‍ മുങ്ങിത്താഴ്ന്നു. പുഴയോരത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന അഹമ്മദ് ഫാസും ഇര്‍ഫാനും നിലവിളി കേട്ടാണ് ഓടിയെത്തിയത്. വെള്ളത്തിനടിയില്‍ ഷര്‍ട്ടിന്റെ നേരിയ നിറം കണ്ട്, ആ ഭാഗത്ത് മുങ്ങിത്തപ്പി ഗോകുല്‍ദേവിനെ രക്ഷിക്കുകയായിരുന്നു ഇരുവരും.

Related Articles

Back to top button