കാസര്‍കോട്: മഞ്ചേശ്വരത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വിജയിക്കുമെന്ന് മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം. കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സര്‍വ്വേയുടെ ഫലമാണ് മനോരമ ന്യൂസ് പുറത്ത് വിടുന്നത്. മഞ്ചേശ്വരത്ത് ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമ്പോള്‍ യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നും പ്രവചിക്കുന്നുണ്ട്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലം ആണ് മഞ്ചേശ്വരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നുണ്ട്.
Related Articles
മൗറീഷ്യസിന്റെ സുപ്രീം കോടതി മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
July 29, 2020 4:31 PM
Check Also
Close
-
അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസില്‍ ആക്രമണംAugust 25, 2021 4:41 PM