InternationalLatest

അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസില്‍ ആക്രമണം

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മിഷന്റെ ഓഫീസില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഉര്‍ദു സംസാരിക്കുന്ന ചിലരാണ് ആക്രമത്തിന് പിന്നിലെന്നും ഇവര്‍ പാകിസ്ഥാനികളാണെന്ന് സംശയിക്കുന്നതായും പറയപ്പെടുന്നു. ഇന്ത്യന്‍ വിസയ്‌ക്കൊപ്പം നിരവധി പാസ്‌പോര്‍ട്ടുകള്‍ കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിസകള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ സംഭവത്തിന് ശേഷം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനായി തീവ്രവാദികള്‍ക്ക് വിസ രേഖകള്‍ ഉപയോഗിക്കാനാകും എന്നതിനാല്‍ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടന ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അക്രമികള്‍ ഉര്‍ദു സംസാരിക്കുന്നതിനാല്‍ സംഭവത്തിന് പിന്നില്‍ പാകിസ്ഥാനികളാണ് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തെക്കുറിച്ച്‌ സുരക്ഷാ ഏജന്‍സികള്‍ മൗനം പാലിക്കുകയാണ്. അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം കനത്ത ജാഗ്രതയിലാണ്.

Related Articles

Back to top button