സിനിമാ താരമായ വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വൈറലാകുന്നു.കൊല്ലം ചവറയിലെ ബിജെപി സ്ഥാനാര്‍ഥിയായ വിവേക് വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിച്ചപ്പോള്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്.നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന് മറുപടിയും നല്കി. ഇതിന് സ്ത്രീ നല്കിയ മറുപടിയാണ് വൈറലായത്.’പരിഹാരം ഉണ്ടാവണം, നമ്മുടെ മോദിയച്ഛന്‍ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷേ ഇപ്പോള്‍ നൂറ് രൂപയായെന്ന് സ്ത്രീ പറഞ്ഞു..സിനിമാ- സീരിയല്‍ നടനായ വിവേക് ഗോപന് ചവറ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന വണ്‍ ആണ് വിവേകിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് താരം എത്തുന്നത് .
Related Articles
Check Also
Close
-
അച്ചടക്കം ഉറപ്പാക്കും; സംസ്ഥാന അധ്യക്ഷന്‍October 5, 2021 5:12 PM