KeralaLatestThiruvananthapuram

കോവിഡ് വ്യാപനം പരിശോധന ശക്തമാക്കി ആറ്റിങ്ങൽ നഗരസഭ

“Manju”

കോ വിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന പരിശോധനകളും നിയന്ത്രണ നടപടികളുമായി ആറ്റിങ്ങൽ നഗരസഭ. ചട്ടങ്ങൾ ലംഘിച്ച് 4 ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകി. ആറ്റിങ്ങൽ നഗരസഭ പ്രദേശങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങളും സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിക്കുന്നവർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ അറിയിച്ചു. നഗരസഭാ പ്രദേശത്ത് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തവർ സമീപ പ്രദേശങ്ങളിൽ നിന്നും നഗരത്തിൽ വന്നുപോകുന്ന വരാകയാൽ രോഗവ്യാപനത്തിന് തീവ്രത കൂടുതൽ ആണെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

 

Related Articles

Back to top button