IndiaLatest

സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് സച്ചിന്‍ ആരാധകരെ ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടിലെ ബാക്കി എല്ലാവരുടെയും ഫലം നെഗറ്റീവ് ആണെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹോം ക്വാറന്‍റീനില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഏവരോടും സുരക്ഷിതമായിരിക്കുവാനും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

Related Articles

Check Also
Close
Back to top button