KeralaLatest

സന്തോഷ് ട്രോഫി ഏപ്രില്‍ 16 മുതല്‍

“Manju”

മലപ്പുറം ; സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് ഏപ്രില്‍ 16ന് മലപ്പുറത്ത് തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ പശ്ചിമ ബംഗാള്‍ പഞ്ചാബിനെയും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനെയും നേരിടും.

കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലും, ഗ്രൂപ്പ് ബിയില്‍ സര്‍വീസസ്, മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ, ഗുജറാത്ത് എന്നിവരും ഉള്‍പ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. മഞ്ചേരിയിലെ പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവുമാണ് വേദി. സെമിഫൈനല്‍ (ഏപ്രില്‍ 28 & 29), ഫൈനല്‍ (മെയ് 2) പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കും.

ഗ്രൂപ്പ് എ: കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ.
ഗ്രൂപ്പ് ബി: സര്‍വീസസ്, മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ, ഗുജറാത്ത്.

Related Articles

Back to top button