IndiaLatest

ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

“Manju”

ഡല്‍ഹി: രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ തിരിച്ചറിയില്‍ രേഖയില്‍ ഉള്‍പ്പെടുത്തും. പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനാകും പ്രധാന്യം നല്‍കുകയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം.

ആരോഗ്യ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് അടിയന്തര ചികിത്സ വീടുകളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരിച്ചറിയില്‍ രേഖയില്‍ വ്യകതിഗത വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കല്‍ എന്നിവ നടപ്പാക്കും. വ്യക്തിഗത വിവരങ്ങള്‍ പൗരന്റെ അറിവോടെയേ കൈമാറൂ. ചികിത്സ ആവശ്യത്തിനായി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു നിശ്ചിത കാലയളവില്‍ വിവരങ്ങള്‍ നല്‍കും. ആധാറുമായി ആരോഗ്യ തിരിച്ചറിയല്‍ രേഖ ബന്ധിപ്പിക്കണം. എന്നാല്‍ ഇത് നിര്‍ബന്ധമാക്കില്ല. രാജ്യത്ത് എവിടെയും പൗരന്മാര്‍ക്ക് തങ്ങളുടെ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

Related Articles

Back to top button