മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് വന്നത് വലിയ വിവാദത്തിനാണ് തുടക്കമിട്ടത്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് പാര്‍വതി. ഇതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയ കസബ വിവാദം വീണ്ടും ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് പാര്‍വതി. ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.ഞാന്‍ മുമ്ബും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്. അതില്‍ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അഭിനയം ഒരു ജുഗല്ബന്തിയാണ്. അവരെന്താണ് ടേബിളില്‍ ഇടുക എന്നറിയില്ല. പിന്നെ അത് എങ്ങനെ നമ്മുടേതാക്കി മാറ്റം എന്നത് വളരെ എക്സൈറ്റഡായ കാര്യമാണ്. കസബ വിവാദവുമായി ബന്ധപ്പെട്ട് പാര്‍വതി മമ്മൂട്ടിക്കെതിരെ രംഗത്ത് എന്ന തരത്തിലുണ്ടായ പ്രചരണങ്ങളെക്കുറിച്ചും പാര്‍വതി മനസ് തുറന്നു.
Related Articles
Check Also
Close
-
സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയം ;മാനദണ്ഡം സംബന്ധിച്ച തീരുമാനം ഇന്ന്June 17, 2021 10:42 AM