ന്യൂഡല്‍ഹി: പരീക്ഷാപ്പേടിയെ എങ്ങനെ തരണം ചെയ്യണമെന്ന് വിദ്യാര്‍ഥികളെ ഉപദേശിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ പരിഹാസം. വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മോദി’പരീക്ഷാ പേ ചര്‍ച്ച’പരിപാടി സംഘടിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ ഒളിയമ്പെയ്ത്ത്. ‘പരീക്ഷയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിദ്യാര്‍ഥികളെ ഉപദേശിക്കാന്‍ ഏറ്റവും മികച്ചയാളാണ് പ്രധാനമന്ത്രി മോദി. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ‘എന്റയര്‍ പിറ്റിക്കല് സയന്‍സില്‍’ എം.എ പരീക്ഷയില്‍ ഡിസ്റ്റിങ്ഷോടെ പാസായിട്ടില്ലാത്തയാളല്ലേ അദ്ദേഹം?അതിനാല്‍ അദ്ദേഹത്തേക്കാള്‍ മികച്ചതായി ആരുണ്ട്?’-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
Related Articles
അടല്‍ തുരങ്കം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം ; യു.ജി.സി
December 15, 2020 10:37 AM
Check Also
Close
-
പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ചെന്നൈDecember 12, 2023 1:57 PM